ഐ.ഒ.സി പ്ലാന്‍റ് സമരം; സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടക്കുന്നു

കൊച്ചി: ഇന്ധനക്ഷാമം രൂക്മായതിനാൽ സംസ്ഥാനത്ത് പല പെട്രോൾ പമ്പുകളും അടക്കുന്നു. ഇരുമ്പനം ഐ.ഒ.സി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം മൂലം നാലാം ദിവസത്തേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ ക്ഷാമം രൂക്ഷമായത്. സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മിക്ക പമ്പുകളും ഇന്ധനം ലഭിക്കാത്തതിനാല്‍ അടഞ്ഞ് കിടക്കുകയാണ്. കണ്ണൂരിലെ മഴുവന്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളും അടച്ചു.

ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടര്‍ നടപടികള്‍ പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തുന്നത്. കമ്പനി കൊണ്ടുവന്ന പുതിയ ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. കമ്പനി അധികൃതര്‍ സമവായത്തിന് തയ്യാറാകാത്തതിനെ തുടർന്ന് പ്രശ്ന പരിഹാരം നീണ്ടുപോകുകയാണ്.

സമരം ഒത്തു തീർക്കാനായി ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുക. ശനിയാഴ്ച മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വീണ്ടും ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.

Tags:    
News Summary - ioc plant strike, petrol pumps may shut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.