കോഴിക്കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരെന പൊലീസുകാരനും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ച് അവശനാക്കി. മലാപ്പറമ്പ് ഇഖ്റ ആശുപത്രിയിലെ ലിഫ്റ്റ് ഒാപറേറ്റർ പാലാഴി സ്വദേശി വടക്കേചാലിൽ മീത്തൽ അക്ഷയ് കാന്തി(21)നെയാണ് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മുസ്തഫയും സുഹൃത്തും ചേർന്ന് മർദിച്ചത്. കൈക്കും മുഖത്തും പുറത്തും പരിക്കേറ്റ ഇദ്ദേഹം ഇഖ്റ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
രോഗികളെമാത്രം െകാണ്ടുപോകാനുള്ള ലിഫ്റ്റിൽ പൊലീസുകാരൻ ഭക്ഷണവുമായി കയറാൻ നോക്കിയപ്പോൾ അക്ഷയ് കാന്ത് ഇത് രോഗികൾക്കുള്ളതാണെന്നു പറഞ്ഞ് തടയാൻ ശ്രമിച്ചിരുന്നു. ഇതിലെ വിരോധംവെച്ച് അൽപസമയം കഴിഞ്ഞപ്പോൾ സുഹൃത്തിനേയും കൂട്ടിവന്ന് അസഭ്യം പറയുകയും മുഖത്തും പുറത്തും അടിക്കുകയുമായിരുന്നുവത്രെ. അക്ഷയ് കാന്തിെൻറ നിലവിളിേകട്ട് ഒാടിയെത്തിയ ആശുപത്രിയിലെ മറ്റു ജീവനക്കാർ ഇടപെട്ടാണ് പൊലീസുകാരനെയും സുഹൃത്തിനേയും പിന്തിരിപ്പിച്ചത്.
ജീവനക്കാരനെ മുഖത്തടിക്കുകയും കുനിച്ചുനിർത്തി പുറത്തുകുത്തുകയും ചെയ്യുന്നത് ആശുപത്രിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യമടക്കം ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ മുസ്തഫക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. അതേസമയം, ആശുപത്രിയിലെത്തിയ തന്നോട് ലിഫ്റ്റ് ഒാപറേറ്റർ അക്ഷയ് കാന്ത് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി മുസ്തഫയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടക്കാവ് പൊലീസ് വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയിലെത്തി അക്ഷയ് കാന്തിെൻറ മൊഴിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.