തൃശൂര്‍: ഇരിങ്ങാലക്കുടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആർ. ബിന്ദുവിന് മണലൂർ മണ്ഡലത്തിൽ പ്രിസൈഡിങ് ഓഫിസർ ഡ്യൂട്ടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ആര്‍ ബിന്ദുവിന്‍റെ പേരുള്ളത്.
സ്ഥാനാര്‍ത്ഥിയുടെ മുന്നിലാണ് മണലൂര്‍ മണ്ഡലത്തിലെ പോളിങ് ഓഫീസര്‍മാരും മറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരും റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ ഇത് സാങ്കേതിക പിഴവാണെന്ന് ജില്ലാകലക്ടര്‍ വ്യക്തമാക്കി. വേറെ ആള്‍ക്ക് ചുമതല നല്‍കുമെന്നും തൃശൂർ ജില്ലാ കലക്ടർ വ്യക്തമക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പേ തൃശൂര്‍ ശ്രീ കേരള വര്‍മ കോളെജിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതു മൂലമാണ് പിഴവ് സംഭവിച്ചത്.
ഇരിങ്ങാലക്കുട സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ആര്‍. ബിന്ദു സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.
ആർ.ബിന്ദുവിന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. സി.പി.എം സെക്രട്ടറി വിജയരാഘവന്‍റെ ജീവിത പങ്കാളിയാണ് ആർ. ബിന്ദു. ഇവരെ ശ്രീ കേരള വർമ കോളജ് വൈസ് പ്രിൻസിപ്പലായി നിയമിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.