എറണാകുളം മെഡിക്കൽ കോളജിലെ ബില്ലിങ് കൗണ്ടറുകളിൽ ക്രമക്കേട്; രസീത് റദ്ദാക്കിയാണ് പണം തട്ടിയതെന്ന് കണ്ടെത്തൽ

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ ബില്ലിങ് കൗണ്ടറുകളിൽ അനധികൃതമായി ബില്ലുകൾ ക്യാൻസൽ ചെയ്ത് ക്രമക്കേട് നടത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം. ഈ ആശുപത്രിയിൽ 2019 ഒക്ടോബർ 18ന് ചികിത്സയിൽ കഴിഞ്ഞ അമൃതൻ, ഹെഡ് സ്കാനിങ്ങിന് പണം അടച്ചിരുന്ന രസീത് നഷ്ടപ്പെട്ടു. തുക മറ്റേതോ ഏജൻസിയിൽ നിന്ന് തിരികെ ലഭിക്കുന്നതിനായി രസീതിന്‍റെ പകർപ്പ് ആവശ്യപ്പെട്ടു. കമ്പ്യൂട്ടറിൽ തിരഞ്ഞപ്പോൾ കാൻസൽ ചെയ്തുവെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി ആദ്യം കണ്ടെത്തിയത്.

പരാതി പരിശോധിക്കാൻ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് 2019 സെപ്റ്റംബർ 20നാണ് ഉത്തരവിട്ടത്. പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി ചെയർമാനായ എറണാകുളം കലക്ടർ ജില്ലാ ധനകാര്യ പരിശോധന വിഭാഗത്തോട് ആവശ്യപ്പെട്ടു. 2021 ജനുവരി 25, 28 തീയതികളിൽ പരിശോധന നടത്തി.

ബില്ലിങ് കൗണ്ടറുകളിൽ പേര്, വിലാസം, വയസ് എന്നിവ തെറ്റായി രേഖപ്പെടുത്തിയാൽ അത് കാൻസൽ ചെയ്യുന്നതിന് സോഫ്റ്റ്‌വെയറിൽ ഏകദേശം മൂന്നു മിനിറ്റ് സമയം അനുവദിച്ചിരുന്നു. ഈ സോഫ്റ്റ്‌വെയർ സംവിധാനം ദുരുപയോഗപ്പെടുത്തി ബില്ലുകൾ കാൻസൽ ചെയ്താണ് ക്രമക്കേട് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2019 ഒക്ടോബർ 18 ലെ ബിൽ കാൻസൽ ചെയ്തത് വനിതാ ജീവനക്കാരിയായിരുന്നു.

ബിൽ തയാറാക്കി ബന്ധപ്പെട്ട വ്യക്തിക്ക് നൽകിയശേഷം കാൻസൽ ചെയ്തു. സാമ്പത്തിക ക്രമക്കേട് മറച്ചു വെക്കുന്നതിന് കാൻസൽ ചെയ്ത ബില്ലുകൾ തുക തിരികെ ലഭിക്കേണ്ട ജെ.എസ്.എസ്.കെ പോലെയുള്ള സർക്കാർ പദ്ധതികളിലും ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തി. ബില്ലിങ് കൗണ്ടറുകളിൽ ചുമതലയുണ്ടായിരുന്ന ജീവനക്കാരി 2019 ഒക്ടോബർ ഒന്നുമുതൽ 31 വരെ കൗണ്ടറുകളിൽ കാൻസൽ ചെയ്തിട്ടുള്ള ബില്ലുകളുടെ വിശദാംശങ്ങൾ പരിശോധിച്ചു. ഒരു ജീവനക്കാരിയാണ് തട്ടിപ്പ് നടത്തിയതെന്ന അതോടെ വ്യക്തമായി. കാൻസൽ ചെയ്ത ഉടൻതന്നെ പുതിയ ബിൽ തയാറാക്കിയിരിക്കുന്നു. വനിതാ ജീവനക്കാരി അനധികൃതമായിട്ടാണ് ബിൽ കാൻസൽ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരിയാണ് തട്ടിപ്പ് നടത്തിയത്.

കാൻസൽ ചെയ്ത ബില്ലുകൾ പരിശോധിച്ചതിൽ ആകെ 1,30,505 രൂപ ചാർജ് വരുന്ന 144 ബില്ലുകൾ അനധികൃതമായി കാൻസൽ ചെയ്തതായി കണ്ടെത്തി. 2019ലാണ് ഭൂരിഭാഗം ബില്ലുകളും അനധികൃതമായി കാൻസൽ ചെയ്ത്. ഇക്കാലയളവിൽ 135 ബില്ലുകൾ അനധികൃതമായി കാൻസൽ ചെയ്ത് പണം തട്ടി.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ജീവനക്കാരിയെ ബില്ലിങ് ജോലികളിൽ നിന്ന് എം.ആർ.ഡി വകുപ്പിലേക്ക് താൽകാലികമായി മാറ്റി. കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിൽ 2019 ജനുവരി ഒന്ന് മുതൽ ഒക്ടോബർ 30 വരെ അനധികൃതമായി കാൻസൽ ചെയ്ത 1,28,304 രൂപയാണെന്ന കണ്ടെത്തി. റിപ്പോർട്ട് അടിസ്ഥാനത്തിൽ ക്രമക്കേട് സംബന്ധിച്ച് പ്രിൻസിപ്പാൾ കളമശേരി സബ് ഇൻസ്പെക്ടർ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. അനധികൃതമായി കരസ്ഥമാക്കിയ ആകെ 1.28 ലക്ഷം രൂപ തിരിച്ചടക്കണം എന്ന നിർദ്ദേശം നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരിയെ ജോലിയിൽ നിന്ന് നീക്കം ചെയ്തു.

എറണാകുളം കലക്ടർ ചെയർമാനും പ്രിൻസിപ്പാൾ വൈസ് ചെയർമായ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയാണ് പ്രതിമാസ വേതനത്തിൽ ജീവനക്കാരെ നിയമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പകൽ സമയം മൂന്ന് ടിക്കറ്റ് രജിസ്ട്രേഷൻ കൗണ്ടറുകളും ചാർജുകൾ സ്വീകരിക്കുന്നതിനായി രണ്ട് ബിൽ കൗണ്ടറുകളും കിടത്തിചികിത്സ (ഐ.പി) കാര്യങ്ങൾക്കായി ഒരു ബിൽ കൗണ്ടറുമുണ്ട്. കാഷ്വാലിറ്റിയിൽ ഒരു ബിൽ കൗണ്ടറും രാത്രികാലങ്ങളിൽ കാഷ്വാലിറ്റിയിൽ എല്ലാ ആവശ്യങ്ങൾക്കുമായി രണ്ടു കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്.


Tags:    
News Summary - Irregularities in billing counters at Ernakulam Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.