കോഴിക്കോട് : പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം പള്ളത്തെ വനിതാ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. ഹോസ്റ്റലുകളുടെ നടത്തിപ്പിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു.
ഹോസ്റ്റലിലെ റസിഡന്റ് ട്യൂട്ടറായിരുന്ന ടി.ഹണി ഭാഗത്ത് നിന്ന് മേൽനോട്ടക്കുറവ് ഉണ്ടായെന്നും ഹാജർ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്റ്റീവാർഡ് ഇ.ലീന പ്രോപ്പർട്ടി രജിസ്റ്റർ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാക്കിയില്ലെന്നും ഹോസ്റ്റലും പരിസരവും വൃത്തിയായി സൂക്ഷിക്കുണ്ടെന്ന് ഉറപ്പ് വരുത്തിയില്ലെന്നും കണ്ടെത്തി.
ഈ വീഴ്ചകൾക്ക് ഉത്തരവാദികളായ ടി.ഹണി, ഇ.ലീന എന്നിവരുടെ മൂന്ന് വാർഷിക ഇൻക്രിമെന്റുകൾ തടഞ്ഞാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.