അളവ് തൂക്കത്തിൽ ക്രമക്കേടുകൾ: കണ്ടെത്തിയാൽ നപടികയെന്ന് ജി.ആർ അനിൽ

കൊച്ചി: അളവ് തൂക്കത്തിൽ ക്രമക്കേടുകൾ നടത്തുന്നവരെ കണ്ടെത്തി പരമാവധി നപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ ക്ലിനിക്കൽ തെർമോമീറ്റർ, സ്ഫിഗ്മോമാനോ മീറ്റർ ലബോറട്ടറികളുടെയും സൗരോർജ്ജ വൈദ്യുതി നിലയത്തിന്റെയും ഉദ്ഘാടനവും ക്ഷമത, ജാഗ്രത പരിശോധനകളുടെ പൂർത്തീകരണ പ്രഖ്യാപനവും നിറവഹിക്കുകയായിരുന്നു അദ്ദേഹം.

കാലാനുസൃതമായ മാറ്റങ്ങളാണ് ലീഗൽ മെട്രോളജി വകുപ്പിൽ നടപ്പാക്കുന്നത്. പരമ്പരാഗതമായ രീതികളിൽ നിന്ന് മാറി പുതിയ മേഖലകളിലേക്ക് ചുവടുവെക്കുകയാണ് വകുപ്പ്. ജനങ്ങൾക്ക് സംതൃപ്തി നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഉപകരണങ്ങളുടെ കാലപ്പഴക്കം കൃത്യതയെ ബാധിക്കാറുണ്ട്. അതിനാൽ അവയുടെ പ്രവർത്തന ക്ഷമതയും കൃത്യതയും വിലയിരുത്തപ്പെടണം. ഈ ലക്ഷ്യത്തിലൂന്നിയാണ് ആരോഗ്യ മേഖയിലെ ഉപകരണങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ വേണ്ട സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള ക്ഷമത -രണ്ട്, ജാഗ്രത -രണ്ട് പരിശോധനകളുടെ ഭാഗമായി ക്രമക്കേടുകൾ കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജാഗ്രത-രണ്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 25,000 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുവഴി ആകെ 4673 ക്രമക്കേടുകൾ കണ്ടെത്തി. ക്ഷമത -രണ്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1053 പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തിയത്. 53 സ്ഥാപനങ്ങൾക്കെതിരെ കേസുടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Irregularities in quantity and weight: If found, it is called Napadika in G.R.Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.