എടപ്പാൾ: പന്താവൂർ ഇർഷാദ് വധത്തിലെ രണ്ടാം പ്രതി എബിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേർന്ന അണ്ണക്കംപാട് പൊട്ടകിണറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. തലക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ബൈക്കിെൻറ ഷോക്ക് അബ്സർബർ, ഇർഷാദിെൻറ വസ്ത്രങ്ങൾ, ഷൂ, കൊലപാതകത്തിന് മുൻപ് ഇർഷാദിനെ ഇരുത്തി എന്ന് പറയുന്ന സ്റ്റൂൾ എന്നിവയാണ് തിരച്ചിലിൽ കണ്ടെത്തിയത്.
സി.ഐ ബഷീർ ചിറക്കൽ, എസ്.ഐ ഹരിഹര സൂനു, എ.എസ്.ഐ ശ്രീലേഷ്, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. 2020 ജൂൺ 11ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ജോലിയാവശ്യാർഥം കോഴിക്കോട്ടേക്ക് പോകുകയാണെന്നായിരുന്നു ഇർഷാദ് വീട്ടിൽ പറഞ്ഞിരുന്നത്. ഒന്നാം പ്രതി സുഭാഷ് ഒരു ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന ഒരു പഞ്ചലോഹവിഗ്രഹമുണ്ടെന്നും അതെടുത്തു തരാമെന്നും വിശ്വസിപ്പിച്ച് ഇർഷാദിൽനിന്ന് ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.
കുറെ കഴിഞ്ഞിട്ടും വിഗ്രഹം നൽകാത്തതിനെത്തുടർന്ന് ഇവരോടു കയർത്ത ഇർഷാദിനോട് സംഭവദിവസം മൂന്നു ലക്ഷം രൂപയുമായി വന്നാൽ വിഗ്രഹം എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് സുഭാഷിനും എബിനും ഒപ്പം പണവുമായി കാറിൽ പുറപ്പെട്ട ഇർഷാദിനെ വട്ടംകുളത്തെ ഒരു ലോഡ്ജിലെത്തിച്ചു. കുറച്ച് പൂജാദികർമങ്ങൾ ചെയ്യാനുണ്ടെന്നു വിശ്വസിപ്പിച്ച് ഇർഷാദിെൻറ സമ്മതത്തോടെതന്നെ കൈകാലുകൾ ബന്ധിച്ച് തുടർന്ന് കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.