പാലക്കാട്: സി.പി.എം പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ആണെന്ന നിഗമനത്തിൽ എത്താറായിട്ടില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി നിലപാടിന് വിരുദ്ധമായാണ് യെച്ചൂരിയുടെ നിലപാട്. ഷാജഹാനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ആണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സി.പി.എം. എന്നാൽ ഇത്തരം നിഗമനത്തിൽ എത്താറായിട്ടില്ലെന്നും പൊലീസ് അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു യെച്ചൂരി പ്രതികരിച്ചത്. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും സമാന നിലപാടായിരുന്നു സ്വീകരിച്ചത്.
''കൊലപാതകമുണ്ടായാല്‍ ഉടന്‍തന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകര്‍ക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്.''-എന്നായിരുന്നു കാനം പ്രതികരിച്ചത്.
അതേസമയം, സി.പി.എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നത്. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.