തൃപ്പൂണിത്തുറ: ഡൽഹി എ.ഐ.സി.സി ഓഫിസിലെ കാഷ്യറുടെ കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഡൽഹിയിൽനിന്ന് എത്തിയ ആദായ നികുതി അഡീഷനൽ ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തുടിയിൽ മാത്യു വർഗീസിെൻറ കുരീക്കാട് കൂത്തുപറമ്പ് റോഡിനടുെത്ത വീട്ടിൽ റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച പരിശോധന ശനിയാഴ്ച വൈകിയാണ് പൂർത്തിയായത്. ഓണത്തിന് നാട്ടിലെത്തിയ മാത്യു വർഗീസ് ഡൽഹിക്ക് മടങ്ങിയിരുന്നില്ല. അതിനാൽ അദ്ദേഹത്തിെൻറ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നത്.
റെയ്ഡുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഒന്നും വ്യക്തമാക്കിയിട്ടില്ല. എ.ഐ.സി.സി ട്രഷറർ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട കേസിെൻറ ഭാഗമായാണ് കൊച്ചിയിലെ വീട്ടിൽ തിരച്ചിൽ എന്നാണ് സൂചന. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ മാത്യു ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് കടത്തിയിരിക്കാമെന്ന നിഗമനത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥർ മാത്യു വർഗീസിെൻറ കുരീക്കാെട്ട വീട്ടിലെത്തിയതെന്ന് പറയുന്നു. തെലങ്കാനയിലും ഡൽഹിയിലും ഓഫിസുകളുള്ള മേഘ്ന കൺസ്ട്രഷനുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിെൻറ ഭാഗമായാണെന്നും കള്ളപ്പണത്തിെൻറ ഉറവിടം കണ്ടെത്താനാണ് അന്വേഷണം നടക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. പണമിടപാടുകളുടെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.
റെയ്ഡിന് പിന്നിലെ കാരണം പാർട്ടി നേതാക്കൾക്കും വ്യക്തമല്ല. കേരളത്തിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി സ്ഥലം കണ്ടുപിടിച്ചശേഷം അവരെ ഒഴിവാക്കിയാണ് ഉന്നത ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. 30 വർഷത്തിലേറെയായി ഡൽഹിയിലാണ് മാത്യു വർഗീസ് താമസിക്കുന്നത്. ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
കോൺഗ്രസ് ജീവനക്കാരുടെ വസതിയിൽ റെയ്ഡ്
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി ഓഫിസുകളിലെ ജീവനക്കാരുടെ വസതികളിൽ ആദായനികുതി റെയ്ഡ്. എ.ഐ.സി.സി അക്കൗണ്ട്സ് വിഭാഗത്തിലെ മലയാളി മാത്യു വർഗീസിെൻറ വസതിയും റെയ്ഡ് നടന്നതിൽ ഉൾപ്പെടുന്നു.
ഡൽഹി, കൊച്ചി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ ശനിയാഴ്ച ധനമന്ത്രി നിർമല സീതാരാമെൻറ ഡൽഹി സഫ്ദർജങ് റോഡ് വസതിയിലേക്ക് മാർച്ച് നടത്തി. കോൺഗ്രസിനെയും ജീവനക്കാരെയും അകാരണമായി വേട്ടയാടുകയാണെന്നും ആദായനികുതി വകുപ്പിനെ സർക്കാർ ദുരുപയോഗിക്കുന്നുവെന്നും പ്രതിഷേധ പ്രകടനം നടത്തിയവർ ആരോപിച്ചു.
മുറുകുന്ന സാമ്പത്തിക മാന്ദ്യാവസ്ഥയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമങ്ങളെന്ന് അവർ ആേരാപിച്ചു. ഉൾഭയം നിറക്കാനുള്ള വേലയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ പ്രതികാര ബുദ്ധിയോടെ നേരിടുകയാണ് സർക്കാറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് മാത്രമല്ല, തൃണമൂൽ കോൺഗ്രസ്, ടി.ഡി.പി, ബി.എസ്.പി, സമാജ്വാദി പാർട്ടി തുടങ്ങി നിരവധി പാർട്ടികൾ സമീപകാലത്ത് ഇതിെൻറ ഇരയായി. ലോകത്തെതന്നെ ഏറ്റവും വലിയ സമ്പന്ന പാർട്ടി ഇന്ന് ബി.ജെ.പിയാണ്. ഇലക്ടറൽ ബോണ്ടിെൻറ 99 ശതമാനവും ബി.ജെ.പിക്കാണ് കിട്ടിയത്. തെരഞ്ഞെടുപ്പിൽ ചെലവായ തുകക്കു പുറമെയാണിത്. ചുരുങ്ങിയത് 60,000 കോടി രൂപ ബി.ജെ.പിക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ, ഈ പണത്തിെൻറ ഉറവിടം, വിനിയോഗം എന്നിവയെക്കുറിച്ച് ഒരന്വേഷണവുമില്ല.
ചങ്ങാത്ത മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും ഖജനാവ് കാലിയാക്കുകയും റിസർവ് ബാങ്കിെൻറ കരുതൽ നിധി ഊറ്റുകയും ചെയ്ത സർക്കാറാണ് പ്രതിപക്ഷ പാർട്ടിയുടെ ശമ്പളം വാങ്ങുന്ന ജീവനക്കാരെ പേടിപ്പിക്കാൻ റെയ്ഡ് നടത്തുന്നത്. മാന്ദ്യം മാറ്റാനുള്ള ഉത്സാഹമാണ് സർക്കാർ കാണിക്കേണ്ടതെന്ന് ആനന്ദ് ശർമ പറഞ്ഞു.
എ.െഎ.സി.സി ഓഫിസ് കാഷ്യറുടെ വീട്ടിൽ ആദായനികുതി റെയ്ഡ് തുടരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.