ചോലക്കണ്ടി എസ്.സി കോളനിയിൽ മലപ്പുറം നഗരസഭ വിതരണം ചെയ്തത് ചെളിവെള്ളമെന്ന് റിപ്പോർട്ട്

കോഴിക്കോട് : ചോലക്കണ്ടി പട്ടികജാതി കോളനിയിൽ മലപ്പുറം നഗരസഭ വിതരണം ചെയ്തത് ചെളിവെള്ളമെന്ന് ഓഡിറ്റ് റിപ്പോർട്ട്നഗരസഭയുടെ ആറാം വാർഡിലാണ് ആറിലുള്ള ചോലക്കണ്ടി എസ്. സി കോളനി.കോളനിയിലെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൽ മലപ്പുറം നഗരസഭക്ക് വീഴ്ചയുണ്ടായെന്നും ഓഡിറ്റ് സംഘം കണ്ടെത്തി.

കോളനിയിൽ ജലവിതരണം നടത്തിന്നതിന് 2002-04 കാലത്ത് മലയുടെ മുകളിൽ കുടിവെള്ള ടാങ്ക് പണിതു.ആലയപറമ്പ് കുടിവെള്ള പദ്ധതിയെന്നായിരുന്നു അതിന്റെ പേര്. മലയുടെ അടിവാരത്തിലൂടെ ഒഴുകുന്ന പുഴയിലെ പമ്പ് ഹൗസിൽനിന്ന് ഈ ടാങ്കിലേക്ക് വെള്ളമെത്തിച്ച് ചുറ്റുവട്ടത്തുള്ള വീടുകളിലും എസ്.സി കോളനിയിലും വെള്ളം എത്തിക്കുകയാണ് ചെയ്തത്.

2022 ജൂലൈ 12ന് ഓഡിറ്റ് സംഘം മുനിസിപ്പൽ അധിക്യതരോടൊപ്പം ചോലക്കണ്ടി കേളനിയിൽ പരിശോധന നടത്തി.കോളനിയിലുള്ളവരുമായി സംസാരിച്ചതിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാകെ ചെളിയാണെന്ന് ബോധ്യമായി. കുടിക്കുവാനോ പാചകം ചെയ്യുവാനോ സാധിക്കാത്ത വെള്ളശമാണ് വിതരണം ചെയ്യുന്നതെന്നും കോളനി നിവാസികൾ മൊഴി നൽകി. ഈ കുടിവെള്ള പദ്ധതിയിലൂടെ വെള്ളം ആവശ്യത്തിനുള്ള ഫിൽറ്റർ സംവിധാനമില്ലാതെയും ശുദ്ധീകരിക്കാതെയുമാണ് കോളനിയിലെത്തിക്കുന്നതെന്ന് വ്യക്തമായി.

കുടിക്കുവാനുള്ള വെള്ളം അടുത്തുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കിണറുകളിൽ നിന്നുമാണ് ശേഖരിക്കുന്നത്. വെള്ളം ശേഖരിക്കുന്നതിന് ഈ ഭൂമിയിലേക്ക് എല്ലായ്പ്പോഴും പ്രവേശിക്കുന്നതിനുള്ള സൗകര്യം കോളനി നിവാസികൾക്ക് ഇല്ല.

ആലയപറമ്പ് കുടിവെള്ള പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനു ഓഡിറ്റ് അന്വേഷണകുറിപ്പ് നൽകിയെങ്കിലും നഗരസഭ അധികൃതരിൽനിന്ന് അതിനു മറപടി ലഭിച്ചില്ല. വിതരണം ചെയ്യുന്ന വെള്ളം പരിശോധന നടത്തി റപ്പോർട്ട് ഓഡിറ്റിന് നൽകണമെന്ന് നേർദേശിച്ചു. ഈ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സൗകര്യം 2013-14 ലെ വാർഷിക പദ്ധതിയിൽ ഉൾകൊള്ളിക്കുമെന്നാണ് മലപ്പുറം നഗരസഭ നൽകിയ മറുപടി.

Tags:    
News Summary - It is reported that the Malappuram Municipality distributed the muddy water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.