മുഖ്യമന്ത്രി നിയമനടപടിക്ക്​ തയാറാകാത്തത് സംശയകരമെന്ന് ആർ.എസ്​.പി

 തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും നിയമനടപടികള്‍ക്ക്​ മുഖ്യമന്ത്രി തയാറാകാത്തത് സംശയകരമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം. അല്ലെങ്കില്‍ ആരോപണങ്ങള്‍ ശരിയല്ലെന്ന് നിയമപരമായി തെളിയിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പുതിയ ആരോപണങ്ങളെ പ്രതിരോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി പാടുപെടുകയാണ്​. രാജി അനിവാര്യമാണെന്ന് ആരെങ്കിലും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം. വിഷയം പഴയതുപോലെ ഏറ്റെടുക്കാത്തത് പ്രതിപക്ഷത്തിന്റെ മൂല്യംകൊണ്ടാകാം.

എന്നാലും ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള നിലയിലേക്ക് യു.ഡി.എഫിന്റെ പ്രതികരണമുണ്ടാകണം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിക്ക് സ്ഥാനാർഥി ഉണ്ടാകും. സ്ഥാനാർഥി ആരാകുമെന്ന്​ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - It is suspicious that the Chief Minister is not ready for legal action against Swapna Suresh -R.S.P.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.