മുഖ്യമന്ത്രി നിയമനടപടിക്ക് തയാറാകാത്തത് സംശയകരമെന്ന് ആർ.എസ്.പി
text_fieldsതിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും നിയമനടപടികള്‍ക്ക് മുഖ്യമന്ത്രി തയാറാകാത്തത് സംശയകരമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം. അല്ലെങ്കില്‍ ആരോപണങ്ങള്‍ ശരിയല്ലെന്ന് നിയമപരമായി തെളിയിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുതിയ ആരോപണങ്ങളെ പ്രതിരോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി പാടുപെടുകയാണ്. രാജി അനിവാര്യമാണെന്ന് ആരെങ്കിലും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം. വിഷയം പഴയതുപോലെ ഏറ്റെടുക്കാത്തത് പ്രതിപക്ഷത്തിന്റെ മൂല്യംകൊണ്ടാകാം.
എന്നാലും ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള നിലയിലേക്ക് യു.ഡി.എഫിന്റെ പ്രതികരണമുണ്ടാകണം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിക്ക് സ്ഥാനാർഥി ഉണ്ടാകും. സ്ഥാനാർഥി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.