വഖഫ് സ്വത്തുക്കൾ സംരക്ഷിക്കൽ വിശ്വാസികളുടെ ബാധ്യത -പി.എം.എ സലാം

ആലുവ: വഖഫ് സ്വത്തുക്കൾ സംരക്ഷിക്കൽ വിശ്വാസികളുടെ ബാധ്യതയാണന്ന് മുസ്​ലിം നേതൃസമിതി സംസ്ഥാന കൺവീനർ പി.എം.എ. സലാം അഭിപ്രായപ്പെട്ടു. ജില്ല - താലൂക്ക് മഹല്ല് കോഓഡിനേഷൻ ഭാരവാഹികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്ത മുസ്‌ലിം നേതൃസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ വിശ്വാസികൾ തയാറുകുമെന്നും പി.എം.എ സലാം പറഞ്ഞു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിസംബർ ഏഴിന് രാവിലെ പത്തിന് വഖഫ് ബോർഡ് ഓഫിസിന് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കാൻ ആലുവയിൽ ചേർന്ന യോഗം തീരുമാനിച്ചു.

മുസ്​ലിം നേതൃസമിതി എറണാകുളം ജില്ല ചെയർമാൻ കെ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഡോ. എം. അബ്ബാസ്, എ.എം. പരീത്, കെ.എം. കുഞ്ഞുമോൻ, നാസർ തച്ചവള്ളത്ത്, എ.എസ്. അബ്ദുറസാഖ്, കമാൽ റശാദി, എൻ.വി.സി. അഹമ്മദ്, നിസാം പൂഴിത്തറ, ഹംസ പറക്കാട്ട്, പി.എം. അമീറലി, കെ.കെ. ഇബ്രാഹിം ഹാജി, അഡ്വ. കബീർ കടപ്പിള്ളി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - It is the duty of the believer to protect the property of the Waqf - PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.