മ​ല​യി​ടം​തു​രു​ത്ത് ഗ​വ. എ​ല്‍.​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു 

പഞ്ചായത്തുകള്‍ സര്‍ക്കാറിന് താഴെയാെണന്ന കാര്യം ഓര്‍ക്കണം -മന്ത്രി ശിവന്‍കുട്ടി

കിഴക്കമ്പലം: പഞ്ചായത്തുകള്‍ സര്‍ക്കാറിന് താഴെയാണെന്ന് പഞ്ചായത്ത് അധികാരികള്‍ തിരിച്ചറിയണമെന്നും മര്യാദയും ക്ഷമയും ദൗര്‍ബല്യമായി കാണരുതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് ഗവ. എല്‍.പി സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്‍റെ പൊതുകാര്യങ്ങള്‍ വരുമ്പോള്‍ കൂട്ടായ്മ ഉണ്ടാകണം. എന്നാല്‍, കിഴക്കമ്പലം പഞ്ചായത്ത് ഇതില്‍നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറിപോലും മന്ത്രി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുന്നു. സെക്രട്ടറി ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ട്വന്റി 20യുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണം. വിലങ്ങ് സ്‌കൂളിനെതിരെയും പി.ടി.എയുടെയും നാട്ടുകാരുടെയും പരാതി ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പി.വി. ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. അന്‍വര്‍ അലി, ഹെഡ്മാസ്റ്റര്‍ കെ.വി. എല്‍ദോ, കോലഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി. ശ്രീകല, മലയിടംതുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി.ടി. വിജയന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍റ് ബിനോയ് തങ്കച്ചന്‍, എം.പി.ടി.എ അധ്യക്ഷ ഇ.എസ്. തന്‍സില, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ജെ. വര്‍ഗീസ്, കെ.എന്‍. സുധാകരന്‍, എന്‍.വി. മാത്തുക്കുട്ടി, കെ.ബി. പ്രദീപ്, വര്‍ഗീസ് പാങ്കോടന്‍, എം.എ. കൊച്ചുണ്ണി, കെ.ബി. അനില്‍കുമാര്‍, കെ.കെ. അലിയാര്‍, ശിഹാബ് ചേലക്കുളം, മലയിടംതുരുത്ത് സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ഏലിയാസ് വര്‍ഗീസ് കണ്ടത്തില്‍, മലയിടംതുരുത്ത് മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കെ.എം. ഇബ്രാഹീം, ടി.സി. സുനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി സ്മിത ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - It should be remembered that panchayats are below the government - Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.