സംസ്ഥാനത്ത് മഴ കനക്കും; തൃശൂരും എറണാകുളത്തും ഓറഞ്ച് അലർട്ട്; ഉരുൾപൊട്ടൽ സാധ്യത; മലയോര മേഖലയിൽ അതി ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂരും എറണാകുളത്തും ഒറ്റപ്പെട്ട  അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂരും  കാസർകോടും മഴ മുന്നറിയിപ്പുണ്ടായിരുന്നില്ലെങ്കിലും ഇന്ന് രാവിലെ രണ്ടു ജില്ലകളെയും യെല്ലോ അലർട്ട് അലർട്ടിൽ ഉൾപ്പെടുത്തുകയായിരുന്നു.

അതേ സമയം, തിരുവനന്തപുരത്ത് രാവിലെ മുതൽ കനത്ത മഴ തുടരുകയാണ്.

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം റായലസീമ മുതൽ കന്യാകുമാരി മേഖല വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ചൊവ്വാഴ്ച വൈകിട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ 83 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - It will rain in the state; Warning in 12 districts; Orange alert for Thrissur and Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.