കാലടി (കൊച്ചി): ഇറ്റലിയില്‍ സാഹസിക യാത്രക്കിടെ മഞ്ഞുമലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ വ്യോമസേന രക്ഷിച്ചു. കാഞ്ഞൂര്‍ പുതിയേടം കോഴിക്കാടന്‍ വീട്ടില്‍ അനൂപിനെയാണ് രക്ഷപ്പെടുത്തിയത്.
റോമില്‍ കുടുംബസമേതം താമസിക്കുന്ന അനൂപ് ഇറ്റാലിയന്‍ സുഹൃത്തിനൊപ്പം മഞ്ഞുമല കയറുന്നതിനിടെ കാല്‍തെറ്റി ചരിവിലേക്ക് പതിക്കുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 2,400 മീ. ഉയരത്തിലുള്ള മലയില്‍ കനത്ത മഞ്ഞ് വന്നതോടെയാണ് കാല്‍തെറ്റി മലയുടെ ചരിവിലേക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞു പോകുകയും ചെയ്തത്.
അപകടം മനസ്സിലാക്കിയ സുഹൃത്ത് ഇറ്റലിയിലെ എമര്‍ജസി നമ്പറില്‍ വിളിച്ച് സഹായം അഭ്യർഥിച്ചു. രക്ഷാപ്രവര്‍ത്തകരുടെ രണ്ട് ഹെലികോപ്ടര്‍ ഉടനെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇറ്റാലിയന്‍ വ്യോമസേന ഹെലികോപ്ടര്‍ അനൂപിനെ മഞ്ഞുമലയില്‍നിന്ന് പുറത്തെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.