ഐ.ടി.ഐ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാർഥിനി തൂങ്ങിമരിച്ചു. നമിത(19)യാണ് വഞ്ചുവത്ത് വാടക വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചത്. ആര്യനാട് ഗവ. ഐ.ടി.ഐ ഇലക്ട്രോണിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ് നമിത.

നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവ് രാവിലെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയിരുന്നു. പിന്നാലെ നമിതയെ ഫോണിൽ കിട്ടാതായതോടെ സന്ദീപ് തിരികെ വന്നപ്പോഴാണ് നമിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ സന്ദീപ് നാട്ടുകാരെ വിവരമറിയിച്ച് നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ കോഴി ഫാമിലെ ജീവനക്കാരിയാണ് നമിതയുടെ അമ്മ. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Tags:    
News Summary - ITI student found hanging dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.