മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും കർമപദ്ധതിയുമായി മുസ്ലിംലീഗ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതിന് രൂപം നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ പൂർണമായി പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നതിനൊപ്പം സന്നദ്ധ സേവന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. കോവിഡ് രോഗികൾക്ക് ചികിത്സ, ഭക്ഷണം, കുടുംബങ്ങളെ സഹായിക്കല്‍, സാമ്പത്തിക പ്രയാസം നേരിടുന്നവരെ സഹായിക്കല്‍, ആംബുലന്‍സ്, മരുന്ന് തുടങ്ങിയ സേവനങ്ങൾ നൽകും.
കെ.എം.സി.സി നോര്‍ക്കയുമായി സഹകരിച്ച് നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാനും കൂടുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്താനും തീരുമാനിച്ചു. പഞ്ചായത്ത്, മണ്ഡലം, ജില്ല കമ്മിറ്റികള്‍ക്കാണ് ഏകോപന ചുമതല. ഓക്സിജന്‍ സിലിണ്ടര്‍, വെൻറിലേറ്റര്‍, ഐ.സി.യു െബഡുകള് എന്നിവ ആവശ്യത്തിന് തയാറാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളില്‍ അമിത ഫീസ് ഈടാക്കുന്നത് തടയണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മയ്യിത്ത് പരിപാലനം മതാചാര പ്രകാരം നടത്താന്‍ അനുവദിക്കണം –നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.