ന്യൂഡൽഹി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയിൽനിന്ന് നീക്കിയതിൽ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ് എം.പിമാർ. രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ചരിത്രം തിരുത്തരുെതന്നും കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമയാണ് മലബാർ സമരമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ലീഗ് എം.പിമാർ ചൂണ്ടിക്കാട്ടി.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാർ, പുന്നപ്ര വയലാർ സമരനായകർ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവർ തുടങ്ങി സ്വാതന്ത്ര്യസമര പോരാളികളെ പട്ടികയിൽ ഉൾപ്പെടുത്താത്തത് പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മതസൗഹാർദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടെപട്ട് സൗഹൃദസാഹചര്യം ഉറപ്പാക്കണമെന്നും ലീഗ് വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, നവാസ് കനി എന്നീ എം.പിമാരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.