കോഴിക്കോട്: ലക്ഷദ്വീപിനെതിരായ കേന്ദ്രസർക്കാർ ഇടപെടലുകൾക്കെതിരെ ദേശീയ രാഷ്ട്രീയ കാര്യസമിതി യോഗം വിളിച്ചുചേർത്ത് മുസ്ലിംലീഗ്. ബുധനാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം കൂടിയത്. ദേശീയ തലത്തിൽ മതേതര കക്ഷികളുടെ കൂട്ടായ പിന്തുണ പോരാട്ടത്തിൽ ഉറപ്പുവരുത്തുമെന്നും എം.പിമാരും പാർട്ടി നേതാക്കളും പങ്കെടുക്കുന്ന പ്രതിഷേധ സംഗമം മലപ്പുറത്ത് സംഘടിപ്പിക്കുമെന്നും കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് നടക്കുന്ന പ്രതിഷേധ സംഗമം ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ നേതാക്കളായ ഖാദർ മൊയ്തീൻ, പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസമദ് സമദാനി, നവാസ് ഖനി, പി.വി അബ്ദുൽ വഹാബ് , യൂത്ത്ലീഗ് നേതാവ് ഫൈസൽ ബാബു, എം.എസ്.എഫ് നേതാവ് ടി.പി അഷ്റഫലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.