കോഴിക്കോട്: ആര് കൈവെടിഞ്ഞാലും സിദ്ദീഖ് കാപ്പന് നിയമപരമായ എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍. തങ്ങളെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെയും കാണാന്‍ എത്തിയ സിദ്ദീഖ് കാപ്പെൻറ ഭാര്യ റൈഹാനത്തിനാണ് ഈ ഉറപ്പ് നൽകിയത്. സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡൻറുമായ ഹാരിസ് ബീരാെൻറ സാന്നിധ്യത്തിലായിരുന്നു ചർച്ച.
സുപ്രീംകോടതിയില്‍ സിദ്ദീഖിെൻറ ഭാര്യക്കുവേണ്ടി പ്രത്യേക അഭിഭാഷകനെ ഏര്‍പ്പെടുത്താമെന്ന് ഹാരിസ് ബീരാൻ അറിയിച്ചു.കാപ്പനെ അറസ്റ്റ് ചെയ്ത് യു.പി സര്‍ക്കാര്‍ ജയിലിലടച്ചിട്ട് മൂന്നര മാസം കഴിഞ്ഞു. മലയാളിയായ മാധ്യമ പ്രവര്‍ത്തകനായിട്ടു പോലും പൗരെൻറ അവകാശങ്ങൾ നഗ്‌നമായി ലംഘിച്ചിട്ടും കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ തയാറായിട്ടില്ല. വിദേശ രാജ്യത്തുള്ള വേണ്ടപ്പെട്ടവര്‍ക്കു വരെ ഇടപെടല്‍ നടത്തുന്ന മുഖ്യമന്ത്രി ഇതര സംസ്ഥാനത്തുള്ള പ്രശ്‌നമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണറിയിച്ചത്.
കമ്യൂണിസ്റ്റുകാരായ അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാറിന് എറിഞ്ഞുകൊടുത്തവരില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. രോഗിയായ മാതാവിനെ കാണണമെന്ന സിദ്ദീഖിെൻറ ആഗ്രഹം നടക്കണം. ഉപ്പയെ കാണാതെ കരഞ്ഞിരിക്കുന്ന മൂന്നു മക്കളുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കണം. നീതിക്കു വേണ്ടി അലയുന്ന റൈഹാനത്തിനെ ഒറ്റപ്പെടുത്തരുത്. കേരളം സിദ്ദീഖിെൻറ മോചനത്തിന് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.