വേങ്ങര: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ വിഷയം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്നും സിദ്ദീഖിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും ദേശീയ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.പി. അബ്ദുസ്സമദ് സമദാനിയും പ്രഖ്യാപിച്ചു. യു.പിയിൽ തടവിൽ കഴിയുന്ന അദ്ദേഹത്തിെൻറ വസതി സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ സിദ്ദീഖിെൻറ വീട്ടിലെത്തിയ കുഞ്ഞാലിക്കുട്ടിയും സമദാനിയും കേസ് സംബന്ധമായ കാര്യങ്ങൾ ഭാര്യ റൈഹാനത്തിനോടും ബന്ധുക്കളോടും ചോദിച്ചറിഞ്ഞു.
ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം സഭക്കകത്തും പുറത്തും സിദ്ദീഖിെൻറ മോചനത്തിനായി പോരാടുമെന്ന് മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർഥി കൂടിയായ സമദാനി പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം എ.പി. ഉണ്ണികൃഷ്ണൻ, ചാക്കിരി അബ്ദുൽ ഹഖ്, കോയിസ്സൻ മുഹമ്മദ് കുട്ടി ഹാജി, എന്നിവരും ഒപ്പമുണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.