മുസ്ലിം ലീഗ് മിണ്ടാതിരിക്കുമെന്ന്​ കരുതരുത്​ -ഇ.ടി.മുഹമ്മദ് ബഷീർ എം.പി

നാദാപുരം:  അവകാശങ്ങൾ ചോദിക്കുമ്പോൾ  അനർഹമായി പലതും നേടിയെന്ന് പ്രചരിപ്പിക്കുന്നവർ  ലീഗ് എന്താണ് അനർഹമായി നേടിയതെന്ന് വ്യക്തമാക്കണമെന്നും ലീഗ് പച്ച പുതപ്പിനകത്ത് ചുരുണ്ടുകൂടി മിണ്ടാതെ കിടക്കില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വി.വി.മുഹമ്മദലിക്കുള്ള സ്വീകരണ സമ്മേളനം കല്ലാച്ചി ചീറോത്ത് മുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

മുസ്ലിം ലീഗ് ആരുടെയും അവകാശങ്ങൾ കവർന്നിട്ടില്ല. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾക്ക് വേണ്ടി പോരാടും. വർഗീയത കൂടെ കൊണ്ട് നടക്കുന്ന സി.പി.എം നാടിനെ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആനാണ്ടി അബ്ദുല്ല അധ്യക്ഷനായി. പാറക്കൽ അബ്ദുല്ല.എം.എൽ.എ, പാലക്കാട് തച്ചനാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സലീം മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, റഷീദ് വെങ്ങളം, കെ.കെ.നവാസ്, എം.പി. സൂപ്പി, സി.കെ.നാസർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - et says, iuml will fight for rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.