കൊല്ലം: ഏത് എതിരാളി വന്നാലും കുണ്ടറയിൽ താൻ ജയിക്കുമെന്ന ആത്മ വിശ്വാസവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഏറെ സസ്പെൻസിനൊടുവിൽ കോൺഗ്രസ് പ്രഖ്യാപിച്ച പി.സി വിഷ്ണുനാഥാണ് മേഴ്സിക്കുട്ടിയമ്മയുടെ എതിരാളി.
പി.സി.വിഷ്ണുനാഥിനേക്കാൾ ദീർഘമായ അനുഭവ സമ്പത്തുള്ളയാളാണ് താനെന്നും കുണ്ടറയുടെ മുക്കുംമൂലയും അറിയാവുന്ന ഒരാളെന്ന നിലയിൽ വിജയം ഉറപ്പാണെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന വിവാദമടക്കം മണ്ഡലത്തിൽ സജീവ ചർച്ചയാക്കിയാണ് യു.ഡി.എഫ് പ്രചാരണം. മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ പത്രിക നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.