തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവധിക്ക് അപേക്ഷ നൽകി. കഴിഞ്ഞ ദിവസമാണ് അവധിക്കുള്ള അപേക്ഷ ആഭ്യന്തര വകുപ്പിന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്. ഇൗ മാസം 28ന് നടക്കുന്ന മകളുടെ വിവാഹത്തിന് മുന്നോടിയായാണ് അവധിയെന്നാണ് ഒൗദ്യോഗിക വിശദീകരണം.
ജേക്കബ് തോമസ് ചുമതല വഹിച്ചിരുന്ന കാലത്ത് തുറമുഖ വകുപ്പില്‍ നടന്ന ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിെൻറ പരിഗണനയിലിരിക്കെയാണ് തീരുമാനം. ധനകാര്യവകുപ്പിെൻറ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് സൂചനകളുണ്ട്.
ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ അന്വേഷണവും, നടപടിയും ഉണ്ടാകുമെന്നാണ് സൂചന. ഇത് മുന്‍കൂട്ടി കണ്ടാണ് ജേക്കബ് തോമസിെൻറ നീക്കങ്ങളെന്നാണ് വിവരം.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് മാറി അധ്യാപക ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ജേക്കബ് തോമസെന്നും അഭ്യൂഹങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.