സംരക്ഷണം തേടി ജേക്കബ് തോമസ്​ ഹൈകോടതിയില്‍

കൊ​ച്ചി: സ​ർ​ക്കാ​റി​​​െൻറ ഭാ​ഗ​മാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച് ഹൈ​കോ​ട​തി​യി​ൽ വി​ജി​ല​ന്‍സ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സി​​​െൻറ ഹ​ര​ജി. വി​സി​ല്‍ ബ്ലോ​വ​ര്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ പു​തി​യ അ​പേ​ക്ഷ ന​ല്‍കി​യി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കും ദു​ര്‍ഭ​ര​ണ​ത്തി​നു​മെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ല്‍ ത​നി​ക്ക്​ നി​ര​വ​ധി ശ​ത്രു​ക്ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി കേ​ന്ദ്ര-, സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ര​ണ്ടാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍കാ​ൻ നി​ര്‍ദേ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് ന​ല്‍കി​യ നി​വേ​ദ​ന​ത്തി​​​െൻറ ത​ൽ​സ്​​ഥി​തി അ​റി​യി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

സ​പ്ലൈ​കോ എം.​ഡി, തു​റ​മു​ഖ ഡ​യ​റ​ക്ട​ർ, അ​ഗ്​​നി​ശ​മ​ന സേ​ന ഡ​യ​റ​ക്ട​ർ എ​ന്നീ സ്​​ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​േ​മ്പാ​ൾ നി​ര​വ​ധി അ​ഴി​മ​തി​ക​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​താ​യി അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. നി​ര​വ​ധി പ്ര​മു​ഖ​ര്‍ ആ​രോ​പ​ണ​വി​ധേ​യ​രാ​യ പാ​റ്റൂ​ര്‍ കേ​സ് അ​ന്വേ​ഷി​ച്ചു. ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ആ​രോ​പ​ണ​വി​ധേ​യ​രി​ല്‍ പ​ല​രു​മാ​ണ്​ ത​നി​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ള്‍ക്ക്​ പി​ന്നി​ൽ. ഡി.​ജി.​പി​യാ​വാ​ന്‍ സീ​നി​യോ​റി​റ്റി​യു​ള്ള ത​ന്നെ താ​ഴ്​​ന്ന​പ​ദ​വി​യി​ലാ​ണ്​ നി​യ​മി​ച്ച​ത്. 
ത​നി​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സെ​ന്‍ട്ര​ല്‍ വി​ജി​ല​ന്‍സ് ക​മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജേ​ക്ക​ബ്​ തോ​മ​സ്​ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ മു​ൻ​നി​ർ​ത്തി ന​ല്‍കി​യ നി​വേ​ദ​നം തീ​ര്‍പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

Tags:    
News Summary - Jacob Thomas Seeks High court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.