ജേക്കബ് തോമസിനെതിരെ തുറമുഖ ഡയറക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസിനെതിരെയുള്ള ധനകാര്യപരിശോധനാവിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ തട്ടിക്കൂട്ടിയതാണെന്ന വാദങ്ങള്‍ ശക്തമാകുന്നതിനിടെ അദ്ദേഹത്തെിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി പുതിയ റിപ്പോര്‍ട്ട്. നിലവിലെ തുറമുഖ ഡയറക്ടര്‍ ഡോ. ഷെയ്ഖ് പരീതാണ് ധനകാര്യപരിശോധനാവിഭാഗത്തിന്‍െറ കണ്ടത്തെലുകള്‍ സാധൂകരിക്കുന്ന തരത്തില്‍  റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയത്.
ഇതോടെ, ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ ശക്തമായി പ്രതിരോധിച്ച സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. തുറമുഖ വകുപ്പില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതുള്‍പ്പെടെ കാര്യങ്ങളില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ളെന്നും ഇതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നുമാണ് ധനകാര്യപരിശോധനാറിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് അടുത്തിടെ മാധ്യമങ്ങളില്‍ വാര്‍ത്തയായത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാറിന് കത്തുനല്‍കി. ഇതവഗണിക്കാനും അദ്ദേഹത്തെ വിജിലന്‍സില്‍ നിലനിര്‍ത്താനും പാര്‍ട്ടിതലത്തില്‍ തീരുമാനമാവുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അന്തിമതീരുമാനം കൈക്കൊള്ളാനിരിക്കെയാണ് തുറമുഖ ഡയറക്ടറുടെ  റിപ്പോര്‍ട്ട് വരുന്നത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വകുപ്പ് ആസ്ഥാനത്ത് അനധികൃതമായി സോളാര്‍ പാനല്‍ സ്ഥാപിച്ചു, അനുമതിയില്ലാതെ കമ്പ്യൂട്ടറുകളും ലാപ്ടോപ്പും വാങ്ങി, ക്രമവിരുദ്ധമായി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങി, എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ അനുമതിയില്ലാതെ അഴീക്കലില്‍ ക്വാര്‍ട്ടേഴ്സ് നിര്‍മാണം നടത്തി തുടങ്ങിയ ക്രമക്കേടുകള്‍ നടന്നതായി ഇതില്‍  പറയുന്നു. അതേസമയം, തുറമുറ ഡയറക്ടര്‍ ഷെയ്ഖ് പരീതുമായി ബന്ധപ്പെട്ട് മൂന്നുകേസുകളിലാണ് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നത്.
മുതിര്‍ന്ന അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പലരും വിജിലന്‍സ് അന്വേഷണത്തിന്‍െറ നിഴലിലുമാണ്. ഈ സാഹചര്യത്തിലാണ് ഷെയ്ഖ് പരീത്, ജേക്കബ് തോമസിനെതിരായ ധനകാര്യപരിശോധനാ റിപ്പോര്‍ട്ട് സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതെന്നും ആക്ഷേപമുയരുന്നു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതായാണ് വിവരം.

Tags:    
News Summary - jacob thomas vigilance director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.