തിരുവനന്തപുരം: ജേക്കബ് തോമസിനെ അനുകൂലിച്ച് സംസ്ഥാന സർക്കാർ. അദ്ദേഹത്തിനെതിരായ പരാതിയിൽ അന്വേഷണത്തിന് തയാറെന്ന് അറയിച്ച സി.ബി.െഎയെ സംസ്ഥാനസർക്കാർ രൂക്ഷമായി വിമർശിച്ചു.യു.ഡി.എഫ്നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിലെ അമർഷമാണ്പരാതിക്ക് പിന്നിലെന്നും സർക്കാർ.
ഐ.ജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തതിൽ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജിയുണ്ട്. കേസ് അന്വേഷിക്കാമെന്ന നിലപാടിലാണ് സി.ബി.ഐ.
ഐ.ജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്ത സ്വകാര്യ മാനേജ്മെൻറ് കോളജിലെൻറ ഡയറക്ടറായതിലെ ചട്ടലംഘനമാണ് ഹരജിയിലെ പ്രധാന ആരോപണം.
സി.ബി.െഎയുടെനിലപാട് സംശയാസ്പദവും ദുരൂഹവുമാണെന്ന് അഡ്വക്കേറ്റ്ജനറൽ ഹൈകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.