ജേക്കബ്​ തോമസിനെതിരെ നടപടിയില്ലാത്തതിനെ കുറിച്ച്​ കേന്ദ്രം വിശദീകരണം തേടി

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ്​ തോമസിനെതിരായ നടപടി അവസാനിപ്പിച്ചതിനെ കുറിച്ച്​  കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു. ചട്ടലംഘനം നടത്തിയതിൽ നടപടി അവസാനിപ്പിക്കാനിടയായ സാഹചര്യം വിശദീകരിക്കാനും അതിന്​ ബന്ധ​െപ്പട്ട രേഖകൾ സമർപ്പിക്കാനുമാണ്​ കേന്ദ്രം സംസ്​ഥാന സർക്കാറിന്​ നിർ​ദേശം നൽകിയിരിക്കുന്നത്.

ജോലിയിലിരിക്കെ അവധിയെടുത്ത്​ സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയത്​ ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യ​െപ്പട്ട് കേന്ദ്രത്തിന്​ ലഭിച്ച പരാതിയിൽ നടപടിയെടുക്കണമെന്ന്​ ​യു.ഡി.എഫ്​ സർക്കാറി​​െൻറ കാലത്താണ്​​ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ വാങ്ങിയ ശമ്പളം തിരികെ നൽകിയിട്ടുണ്ടെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ജേക്കബ്​ തോമസ്​ നൽകിയ മറുപടിയെ തുടർന്ന്​ എൽ.ഡി.എഫ്​ സർക്കാർ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരൻ ​വീണ്ടും േകന്ദ്രത്തെ സമീപിച്ചു. തുടർന്നാണ്​ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്​.

ജേക്കബ്​ തോമസിനെതിരെ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ പരാതിക്കാരൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ജേക്കബ് തോമസിനെ ന്യായീകരിച്ച് സംസ്​ഥാന സർക്കാർ ​വിശദീകരണം നൽകിയിരുന്നു.

Tags:    
News Summary - jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.