വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്തല്‍: പൊലീസ് മേധാവിക്ക് കുരുക്കാകും

തിരുവനന്തപുരം: തന്‍െറ ഇ-മെയിലും ഫോണ്‍ വിളികളും പൊലീസ് ചോര്‍ത്തുന്നെന്ന പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിനയച്ച കത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കുരുക്കാകും. ആഭ്യന്തരവകുപ്പിന്‍െറ അനുമതിയില്ലാതെ കേരള പൊലീസില്‍ നടക്കുന്ന ഫോണ്‍ ചോര്‍ത്തലുകള്‍ക്ക് ബെഹ്റ സര്‍ക്കാറിനോട് മറുപടി പറയേണ്ടിവരും. ജേക്കബ് തോമസിന്‍െറ കത്തിലെ പരാമര്‍ശങ്ങള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് സൂചന.

അങ്ങനെയെങ്കില്‍ സംഭവത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ബെഹ്റക്ക് ഒഴിയാനാകില്ളെന്നാണ് വിലയിരുത്തല്‍. ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രയിലാണ് ബെഹ്റ. തിരിച്ചത്തെിയാലുടന്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കേണ്ടിവരും. ജിഷ വധക്കേസ് പ്രതിയെ പിടികൂടിയെങ്കിലും ബെഹ്റയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പലതും ആഭ്യന്തരവകുപ്പില്‍ കല്ലുകടികള്‍ക്കിടയാക്കിയിരുന്നു.
പൊലീസ് മേധാവിയെ പലതവണ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കേണ്ട സാഹചര്യങ്ങളുമുണ്ടായി.

സര്‍ക്കാര്‍ നയത്തിനൊത്തുയരാന്‍ കഴിഞ്ഞില്ളെങ്കില്‍ ഫെബ്രുവരിക്കുള്ളില്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കാന്‍ മുഖ്യമന്ത്രി ബെഹ്റയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതേതുടര്‍ന്ന് കേന്ദ്രത്തിലേക്ക് പോകാനുള്ള നീക്കങ്ങള്‍ ബെഹ്റ സജീവമാക്കിയിരുന്നു. ഇതിനിടെയാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ശക്തമാകുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലോ ഒഴിച്ചുകൂടാനാകാത്ത അന്വേഷണ വേളകളിലോ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഫോണ്‍ ചോര്‍ത്താന്‍ മൊബൈല്‍ സേവനദാതാക്കളെ സമീപിക്കാം.

പക്ഷേ, ഇതിന് ആഭ്യന്തരസെക്രട്ടറിയുടെ അനുമതിനേടിയെടുക്കണം. ഇക്കാര്യങ്ങള്‍ പൊലീസ് മേധാവിയും ഇന്‍റലിജന്‍സ് മേധാവിയും അടങ്ങിയ സമിതി പരിശോധിക്കുകയും ചെയ്യും. എന്നാലിതെല്ലാം ലംഘിച്ചാണ് ജേക്കബ് തോമസിന്‍െറ ഫോണ്‍ വിളികള്‍ ചോര്‍ത്തിയത്. ഇതിന് നേതൃത്വംനല്‍കിയ ഉന്നതനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിയമസഭ കഴിഞ്ഞാല്‍ പൊലീസ് തലപ്പത്തെ പ്രമുഖര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്.

തിങ്കളാഴ്ച വിഷയം നിയമസഭയില്‍ സര്‍ക്കാറിനെതിരായി പ്രതിപക്ഷം ഉപയോഗിക്കുമെന്നാണറിയുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കടുത്ത നടപടികള്‍ക്ക് മുതിരുമെന്നും സൂചനയുണ്ട്. കേരള പൊലീസിന്‍െറ സൈബര്‍ നിരീക്ഷണ കേന്ദ്രമായ ‘സൈബര്‍ ഡോ’മിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

 

Tags:    
News Summary - jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.