തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന പരാതി ലഭ്യമായാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് പത്രവാര്‍ത്തകളിലൂടെയുള്ള അറിവേ തങ്ങള്‍ക്കുള്ളൂ. സര്‍ക്കാര്‍നിര്‍ദേശം ലഭ്യമായാലുടന്‍ സൈബര്‍ പൊലീസിന്‍െറ സഹായത്തോടെ അന്വേഷണം ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് ഉന്നതന്‍ അറിയിച്ചു.
അതേസമയം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണിയത്തെിയത് ബ്രിട്ടനില്‍ നിന്നാണെന്ന് ഹൈടെക് സെല്‍ കണ്ടത്തെി. ഡോണ്‍ രവി പൂജാരിയുടേതെന്ന പേരില്‍ ഭീഷണി സന്ദേശം വന്ന +447440190035 എന്ന മൊബൈല്‍ നമ്പറിന്‍െറ വിലാസം ഇന്‍റര്‍പോള്‍ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടത്തൊന്‍ശ്രമം തുടങ്ങിയിട്ടുണ്ട്. ഹൈടെക് സെല്‍ സി.ഐ ശ്രീകാന്തിന്‍െറ നേതൃത്വത്തിലുള്ള സംഘം പ്രതിപക്ഷനേതാവിന്‍െറ ഓഫിസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഞായറാഴ്ച രാത്രി 11.22നാണ് ഈ നമ്പറില്‍ നിന്നുള്ള അവസാനസന്ദേശമത്തെിയത്. തൃശൂര്‍ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാമിനെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി.
നാലക്ക നമ്പറുകളില്‍ നിന്ന് ഇന്‍റര്‍നെറ്റുപയോഗിച്ചുള്ള കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും അധികൃതര്‍ പറയുന്നു. ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുക്കും. ഹൈടെക് സെല്ലും സൈബര്‍ പൊലീസും ചേര്‍ന്നാവും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുക.
അതേസമയം, ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.