മൻസൂറിന്‍റെ കൊലപാതകം: ഇരന്നുവാങ്ങുന്നത്​ ശീലമായിപ്പോയെന്ന്​ പി.ജയരാജന്‍റെ മകൻ ജെയിൻ രാജിന്‍റെ ഫേസ്​ബുക്​ പോസ്റ്റ്​, വിവാദം

കൂത്തുപറമ്പ്​: കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ടുള്ള സി.പി.എം നേതാവ്​ പി.ജയരാജന്‍റെ മകൻ ജെയിൻ രാജിന്‍റെ മകന്‍റെ ഫേസ്​ബുക്​ പോസ്റ്റ്​ വിവാദമാകുന്നു. 'ഇരന്ന് വാങ്ങുന്നത്‌ ശീലമായിപോയി...' എന്നായിരുന്നു ജെയിൻ രാജ്​ ഫേസ്​ബുക്കിൽ കുറിച്ചത്​. കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടിൽ സി.പി.എം അനുകൂലികൾ പോസ്റ്റിന്​ താഴെ കമന്‍റ്​ ചെയ്യുന്നുണ്ട്​.

2014ൽ ബി.ജെ.പി നേതാവ്​ മനോജ്​ കൊല്ലപ്പെട്ട സമയത്തുള്ള ജെയിൻ രാജിന്‍റെ പോസ്റ്റും വിവാദമായിരുന്നു. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു മൻസൂറിനെതിരെയുള്ള ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.


മുഹ്​സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്​. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ്​ സഹോദരൻ മൻസൂറിന്​ വെട്ടേറ്റത്.അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. അൽസിഫയിൽ പാറാൽ മുസ്തഫയാണ്​ മൻസൂറിന്‍റെ പിതാവ്​. മാതാവ്: സക്കീന. സഹോദരങ്ങൾ: മുനീബ്​, മുബിൽ, മുഹസിൻ, മുഹമ്മദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.