'സി.പി.എം കേരളത്തിന്‍റെ ഭൂപടം കണ്ടിട്ടില്ലേ'; ഭാരത് ജോഡോ യാത്രക്കെതിരായ വിമർശനത്തിന് ​ജയറാം രമേശ്​

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ കൂടുതൽ ദിവസം കേന്ദ്രീകരിക്കുകയാണെന്നും ഉത്തർപ്രദേശിൽ ദിവസങ്ങൾ കുറവാണെന്നും വിമർശിക്കുന്ന സി.പി.എം കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേയെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്​.

ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിൽ യാത്ര കടന്നുചെല്ലുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്​. കേരളം നീളം കൂടിയ സംസ്ഥാനമായതു കൊണ്ടാണ് 370 കിലോമീറ്റർ പിന്നിടാനായി 18 ദിവസങ്ങളെടുക്കുന്നത്​. കർണാടകയിലും രാജസ്ഥാനിലും 21 ദിവസവും മഹാരാഷ്ട്രയിൽ 16 ദിവസവും യു.പിയിൽ അഞ്ചു ദിവസവുമാണ് യാത്ര. ഇതെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

യാത്രക്ക്​ ജനങ്ങളുടെ ഭാഗത്തുനിന്നു ലഭിക്കുന്ന വലിയ സ്വീകരണം തമിഴ്നാട്ടിൽ ബി.ജെ.പിയെയും കേരളത്തിൽ സി.പി.എമ്മിനെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ 'മൃതസഞ്ജീവനി'യാണ് ഈ യാത്ര, അല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല ഈ യാത്ര നടത്തുന്നത്. വർഗീയ ധ്രുവീകരണം വിഭജിച്ച് ഇല്ലാതാക്കുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാനും കോൺഗ്രസിനെ ശക്തിപ്പെടുത്താനുമാണ് യാത്രയെന്നും ജയറാം രമേശ്​ പറഞ്ഞു.

Tags:    
News Summary - Jairam Ramesh criticizes Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.