തിരുവനന്തപുരം: കെ.ടി. ജലീലിന് ലോകായുക്ത വിധിയിൽ നിയമപരമായി തുടർ നടപടി സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. ലോകായുക്തയുടെ മുകളിലാണ് ഹൈകോടതി.
ഹൈകോടതിയുടെ മുമ്പിൽ റിട്ട് കൊടുക്കാനുള്ള അവകാശം ജലീലിനുണ്ട്. യുക്തമായ തീരുമാനം മന്ത്രിെക്കടുക്കാം. മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്. നിയമവശം പരിശോധിച്ച് തീരുമാനമെടുക്കും. ഇ.പി. ജയരാജെൻറ രാജി വാങ്ങുകയും ജലീലിന് സാവകാശം കൊടുക്കുകയും െചയ്യുന്നത് ഇരട്ട നീതിയേല്ലയെന്ന ചോദ്യത്തിന്, അത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നായിരുന്നു പ്രതികരണം.
ഇ.പി. ജയരാജൻ രാജി സന്നദ്ധത പാർട്ടിയെ അറിയിക്കുകയാണുണ്ടായത്. അത് പാർട്ടി അംഗീകരിച്ചു. ജയരാജൻറ പേരിൽ അന്ന് കേസ് പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കറുടെ ഒൗദ്യോഗിക വസതിയിൽ വന്ന് വിവരശേഖരണം നടത്തിയതായാണ് അദ്ദേഹത്തിെൻറ ഒാഫിസ് വ്യക്തമാക്കിയിട്ടുള്ളത്. വിവര ശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശമുണ്ട്. കെ.ടി. ജലീലിനെ അങ്ങോേട്ടക്ക് തന്നെ വിളിച്ചിട്ട് ചോദ്യം ചെയ്യുകയും വിവര ശേഖരണം നടത്തുകയും ചെയ്തു. വിവരശേഖരണം തെറ്റല്ല. അതിനോട് സഹകരിക്കുക എന്ന നിലപാട് തന്നെയാണ് സ്വീകരിക്കുക.
ചാനലുകൾ നടത്തിയ സർവേയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ സീറ്റുകൾ തുടർ ഭരണത്തിന് ലഭിക്കുമെന്നാണ് സി.പി.എമ്മിെൻറ കണക്കുകൂട്ടൽ. അമ്പലപ്പുഴയിൽ ജി. സുധാകരെനതിരായി ചില പത്രക്കാർ കൊടുത്ത തെറ്റായ വാർത്തകൾക്ക് പ്രതികരിച്ചതാണ്. അതിൽ കൂടുതൽ അതിലൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.