ജലജീവന്‍ മിഷന്‍: 1100 കോടി രൂപ കൂടി വാട്ടര്‍ അതോറിറ്റിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്‍ നടത്തിപ്പിനായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചു പണത്തിന്റെ രണ്ടാം വിഹിതം മന്ത്രി റോഷി അഗസ്റ്റിന്‍ ജല അതോറിറ്റിക്ക് കൈമാറി. കേന്ദ്ര വിഹിതമായ 551 കോടി രൂപ ഉള്‍പ്പെടെ 1100 കോടി രൂപയാണ് മന്ത്രി ജല അതോറിറ്റിക്ക് കൈമാറിയത്.

കേരളത്തിലെ ഗ്രാമീണ വീടുകളിലെ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി 2024 ഓടു കൂടി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തികള്‍ ഊര്‍ജിതമായി മുന്നോട്ടു പോവുകയാണ്. മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലെയും എം.എൽ.എമാരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി അവലോകന യോഗം നടന്നു വരികയാണ്. ഇതിനോടകം 11 ജില്ലകളില്‍ അവലോകന യോഗം പൂര്‍ത്തിയായി. 

Tags:    
News Summary - Jaljeevan Mission: Another Rs 1100 crore has been handed over to the Water Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.