കോഴിക്കോട്: ഹര്‍ത്താലിെൻറ പേരില്‍ പൊലീസ് നടത്തുന്ന ഭരണകൂട വേട്ട ഉടന്‍ അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ആവശ്യപ്പെട്ടു. ഹര്‍ത്താലിെൻറ പേരില്‍ നടന്ന അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. കശ്മീരിൽ െകാല്ലപ്പെട്ട ബാലികക്ക് അനുകൂലമായി സംഘ്പരിവാര്‍ ഭീകരതക്കെതിരെ ദേശവ്യാപകമായി ഉയര്‍ന്നുവന്ന പ്രതികരണങ്ങളെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടായോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ നിഷ്പ്രയാസം അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താമെന്നിരിക്കെ തീവ്രവാദ ആരോപണമുന്നയിച്ച് ദുരൂഹത സൃഷ്ടിക്കുകയാണ് പൊലീസ്.
അതേസമയം, സംസ്ഥാനത്തെ ഹര്‍ത്താലുകളുടെ ചരിത്രത്തില്‍ മുന്‍ അനുഭവമില്ലാത്ത വേട്ടയാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ മുദ്രാവാക്യത്തെപ്പോലും മതസ്പർധ വളര്‍ത്തുന്നതായി വ്യാഖ്യാനിച്ച് കേസെടുക്കുകയാണ് കേരള പൊലീസ് ചെയ്യുന്നത്. സി.പി.എം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികള്‍ തന്നെയാണ് ഹര്‍ത്താലിനായി രംഗത്തിറങ്ങിയ ഭൂരിപക്ഷം പേരും. അറസ്റ്റ് ചെയ്തവരുടെ പാര്‍ട്ടി തിരിച്ച പട്ടിക പുറത്തുവിടാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്നും എം.കെ. മുഹമ്മദലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.