തിരുവനന്തപുരം: അഭിമന്യൂ വധത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് ആരോപിച്ച് ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. സംഘടനയെ അപകീർത്തിപ്പെടുത്തിയ വ്യാജ ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.
കാമ്പസിലെ രാഷ്ട്രീയ സംഘട്ടനത്തിെൻറ ഭാഗമായി സംഭവിച്ച അഭിമന്യൂ കൊലയിലേക്ക് സമാധാനപരമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണ്. ആനാവൂർ നാഗപ്പെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പ് ജമാഅത്തെ ഇസ്‌ലാമിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം തയാറാക്കിയതാണെന്നും അമിമന്യൂ വധത്തിൽ ജമാഅത്തെ ഇസ്‌ലാമിക്കോ സംഘടനയുമായി ബന്ധമുള്ള മാറ്റാർക്കെങ്കിലുമോ ഒരു പങ്കുമിെല്ലന്നും നോട്ടീസിൽ പറയുന്നു.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതതീവ്രവാദ വർഗീയ പ്രസ്ഥാനം എന്നടക്കമുള്ള കുറിപ്പിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണങ്ങളാണ് ഇതെന്നും നോട്ടീസിൽ ആരോപിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾക്കുവേണ്ടി അഡ്വ. അമീൻ ഹസനാണ് നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.