പ്രാര്‍ഥനാനിര്‍ഭരം, ജനസാഗരം; ജാമിഅ  സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

പട്ടിക്കാട്: പ്രാര്‍ഥനാനിര്‍ഭര മനസ്സോടെ ജനസഹസ്രങ്ങള്‍ ഒഴുകിയത്തെിയ രാവില്‍ ജാമിഅ നൂരിയ അറബിയ്യ 54ാം വാര്‍ഷിക, 52ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. സമ്മേളന നഗരിയില്‍ ആയിരങ്ങള്‍ അണിനിരന്ന മഗ്രിബ് നമസ്കാരത്തിന് ശേഷമാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. സമാപന സമ്മേളനം മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് അധ്യക്ഷന്‍ മുഹമ്മദ് റാബിഅ് ഹസനി നദ്വി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക ശരീഅത്തനുസരിച്ച് ജീവിക്കല്‍ ഭരണഘടനാപരമായ അവകാശമാണെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചക്കും സമൂഹം തയാറല്ളെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ശരീഅത്ത് ദൈവികമാണ്. സമുദായത്തിനെതിരെ ശരീഅത്തിന്‍െറ പേരില്‍ പറയുന്ന ആരോപണങ്ങള്‍ വ്യാജമാണ്. അത് തിരുത്താന്‍ സമുദായ സംഘടനകളും ശ്രമിക്കുന്നുണ്ട്. അത് ഇനിയും ഉയര്‍ത്തിക്കൊണ്ട് വരണം. മുസ്ലിംകള്‍ ഓരോരുത്തരും ഇസ്ലാമിക ശരീഅത്ത് ജീവിതത്തില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും വേണം. ഇതില്‍ സമസ്തയെ പോലുള്ള സംഘടനകളുടെയും ജാമിഅ പോലുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദുബൈ ഇന്‍റര്‍ നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. സഈദ് അബ്ദുല്ല ഹാരിബ് മുഖ്യാതിഥിയായിരുന്നു. ലോകത്ത് അസഹിഷ്ണുതയുടെ വിത്ത് പാകിയത് ജൂതലോബിയാണെന്നും പശ്ചിമേഷ്യയിലും ലോകത്തിന്‍െറ ഇതര ഭാഗങ്ങളിലും ഇന്ന് കണ്ടുവരുന്ന അസമാധാനത്തിന്‍െറ അടിവേര് ചെന്നത്തെുന്നത് സയണിസത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇതര മതങ്ങളെയും സംസ്കാരങ്ങളെയും ആദരവോടെ സമീപിക്കാനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം നിലനിര്‍ത്താനുമാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ആശയ വിനിമയം ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. 

മസ്കത്ത് സുന്നി സെന്‍റര്‍ അവാര്‍ഡ്, എം.ഇ.എ എന്‍ജിനീയറിങ് കോളജ് നല്‍കുന്ന ശിഹാബ് തങ്ങള്‍ അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. എം.ടി. അബ്ദുല്ല മുസ്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, കൊയ്യാട് ഉമ്മര്‍ മുസ്ലിയാര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍, പി. കുഞ്ഞാണി മുസ്ലിയാര്‍, എം.പി. അബ്ദുസ്സമദ് സമദാനി, മഞ്ഞളാംകുഴി അലി എം.എല്‍.എ, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം. ഉമ്മര്‍ എം.എല്‍.എ, ടി.വി. ഇബ്രാഹിം എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതവും വി. മോയിമോന്‍ ഹാജി മുക്കം നന്ദിയും പറഞ്ഞു.

Tags:    
News Summary - jamia nooria conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.