പെരിന്തല്‍മണ്ണ: തക്ബീര്‍ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ 54ാം വാര്‍ഷിക, 52ാം സനദ്ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. പാല്‍ക്കടലായി ഒഴുകിയത്തെിയ ശുഭ്രവസ്ത്രധാരികളായ പണ്ഡിതരുടെയും മറ്റും സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. മതപ്രബോധന രംഗത്ത് ജാമിഅ പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ന്നുവരണമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഡോ. സയ്യിദ് മൂസ അല്‍ ഖാസിം മലേഷ്യ മുഖ്യാതിഥിയായിരുന്നു.
ജാമിഅ പ്രിന്‍സിപ്പല്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ബഷീര്‍ ഫൈസി ദേശമംഗലം, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. അബ്ദുല്‍ മജീദ്, ഹക്കീം ഫൈസി ആദൃശ്ശേരി, നാലകത്ത് സൂപ്പി എന്നിവര്‍ സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇരുപതിലേറെ സെഷനുകളിലായി നൂറിലേറെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. 207 യുവപണ്ഡിതര്‍ക്ക് സനദ് സമ്മാനിക്കും.
വ്യാഴാഴ്ച രാവിലെ പത്തിന് അലുംനി മീറ്റ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ‘ഇസ്ലാമിക കര്‍മശാസ്ത്രം: സമീപനവും മുന്‍ഗണനാക്രമവും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ടിന് ഓസ്ഫോജ്ന സെന്‍ട്രല്‍ കൗണ്‍സില്‍ ചേരും. വൈകുന്നേരം നാലിന് പണ്ഡിത ദര്‍സ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സാബിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തും. വൈകുന്നേരം ഏഴിന് മജ്ലിസുന്നൂര്‍ സദസ്സുകളുടെ വാര്‍ഷിക സംഗമത്തില്‍ മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍ ആമുഖ പ്രസംഗം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.