കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ 2022-25 ലെ പുതിയ സംസ്ഥാന പ്രസിഡൻ്റായി കൊയ്യോട് ഉമ്മർ മുസ് ലിയാരും ജന.സെക്രട്ടറിയായി നാസർ ഫൈസി കൂടത്തായിയും വർക്കിംഗ് സെക്രട്ടറിയായി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പിലും ട്രഷററായി സുലൈമാൻ ദാരിമി ഏലംകുളവും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: ഹദ് യത്തുല്ലാ തങ്ങൾ ഹൈദ്രൂസി ആലപ്പുഴ, ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട്, ചുഴലി മുഹ് യിദ്ധീൻ മൗലവി തൃക്കരിപ്പൂർ, കെ.സി.മുഹമ്മദ് ബാഖവി കിഴിശ്ശേരി, മുഹമ്മദ് അനസ് ബാഖവി എറണാകുളം (വൈസ് പ്രസി), മുജീബ് ഫൈസി വയനാട്, അബ്ദുൽ അസീസ് ദാരിമി വടകര,സിദ്ധീഖ് ഫൈസി തിരുവനന്തപുരം, എം.ടി.അബൂബക്കർ ദാരിമി പനങ്ങാങ്ങര, അബ്ദുൽ ഹമീദ് ദാരിമി ദക്ഷിണ കന്നഡ (ജോ. സെക്ര).
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.