തിരുവനന്തപുരം: കേരളത്തിലെ സ്െപഷൽ ട്രെയിനുകൾ റദ്ദാക്കാനുള്ള നീക്കത്തിൽനിന്ന് റെയിൽവേ പിന്മാറി. വൻ പ്രതിഷേധത്തെതുടർന്നാണ് പിന്മാറ്റം.
തിരുവനന്തപുരം-എറണാകുളം വേണാട്, തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ശതാബ്ദി സ്പെഷൽ ട്രെയിനുകൾ റദ്ദാക്കാനുള്ള നിർദേശമാണ് റെയിൽവേ ബോർഡിെൻറ പരിഗണനയിലുണ്ടായിരുന്നത്. യാത്രക്കാരില്ലെന്ന കാരണമാണ് ഇതിനായി ഉന്നയിച്ചിരുന്നത്.
പ്രതിഷേധത്തെതുടർന്ന് വേണാട് മാത്രം റദ്ദാക്കാനും ശതാബ്ദി സ്പെഷലുകൾ തുടരാനും റെയിൽവേ തീരുമാനിച്ചു. പിന്നീട് തിരുവനന്തപുരം ഡിവിഷനാണ് വേണാടും റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
സർവിസുകൾ പൂർണമായും നിർത്തിവെച്ച ലോക്ഡൗണിനുേശഷം ഇളവുകളെ തുടർന്നാണ് ശതാബ്ദികളും േവണാടുമടക്കം കേരളത്തിന് ഏഴ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.