തിരുവനന്തപുരം: മെഡിക്കൽ കോഴയിൽ ബി.ജെ.പി ഉത്തരമില്ലാതെ നിൽക്കുേമ്പാൾ കുലംകുത്തികെള കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പാർട്ടി മുഖപ്പത്രം. എഡിറ്റോറിയൽ പേജിൽ റസിഡൻറ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ എഴുതിയ മറുപുറം എന്ന ലേഖനത്തിലാണ് മുന്നറിയിപ്പ്.
ബി.ജെ.പിക്ക് അവമതിപ്പുണ്ടാക്കിയ റിപ്പോർട്ട് ചോർത്തി നൽകിയ കുലം കുത്തികളെ കരുതിയിരിക്കണമെന്നാണ് ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നത്. കമ്മീഷൻ അംഗത്തിെൻറ വ്യക്തിഗത ഇ^െമയിലിൽ നിന്ന് ഒരു ഹോട്ടലിലെ ഇ^മെയിലിലേക്ക് റിപ്പോർട്ട് അയച്ചത് എന്തിനാണ് എന്ന് ചോദിക്കുന്ന ലേഖനം ആരായാലും കുലം കുത്തി േദ്രാഹിയാണെന്നും പറയുന്നു.
അഴിമതിെയ കുറച്ച് എൻ.െഎ.എ അന്വേഷിക്കണമെന്നും ലേഖനം ആവശ്യെപ്പടുന്നു. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്. അത് നിഷ്പക്ഷമാകില്ല. ആ അന്വേഷണം നടന്നോെട്ട. എന്നാൽ സംസ്ഥാനത്തിന് പുറത്തുള്ളവർക്കും കേസുമായി ബന്ധമുെണ്ടന്നതിനൽ എൻ.െഎ.എ അന്വേഷിക്കണമെന്നുമാണ് ലേഖനത്തിൽ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.