മലപ്പുറം: പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്ന മലപ്പുറം കോട്ടക്കുന്ന് എത്തിയതിന് സ്ഥിരീകരണമില്ലെന്ന് അന്വേഷണസംഘം. പത്രവാർത്തയെ തുടർന്ന് വീണ്ടും മലപ്പുറത്ത് എത്തിയ അന്വേഷണ സംഘം സി.സി ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വെച്ചൂച്ചിറ എസ്.െഎ ദിനേശ് കുമാർ, എ.എസ്.െഎ നാസർ എന്നിവരടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് എത്തിയത്. ജസ്നയെ ബസിൽ കണ്ടുവെന്ന കണ്ടക്ടറുടെ മൊഴിയെതുടർന്ന് ഇതിന് മുമ്പ് അന്വേഷണ സംഘം മലപ്പുറത്ത് വന്ന് അന്വേഷണം നടത്തിയെങ്കിലും തുമ്പ് ലഭിച്ചിരുന്നില്ല. കഴിഞ്ഞ മേയ് മൂന്നിന് ബാഗുകളുമായി എത്തിയ രണ്ട് പെൺകുട്ടികൾ ഏറെ സമയം കോട്ടക്കുന്ന് പാർക്കിൽ ചെലവഴിച്ചിരുന്നു.
പെൺകുട്ടികളിലൊരാൾ കരയുന്നതായി കണ്ടുവെന്ന് സുരക്ഷ ചുമതലയുള്ള ജീവനക്കാരൻ പാർക്ക് മാനേജറെ അറിയിച്ചിരുന്നു. ഇവരുടെ കൂടെ ആൺകുട്ടികളുമുണ്ടായിരുന്നു. ആരെങ്കിലും ഉപദ്രവിച്ചിട്ടാണോ കരഞ്ഞതെന്ന് ഉറപ്പുവരുത്താൻ അന്ന് പാർക്ക് മാനേജർ സി.സി.ടി.വി പരിേശാധിച്ചിരുന്നു. സംശയകരമായതൊന്നും കണ്ടില്ല. സ്പെഷൽ ബ്രാഞ്ചും ലോക്കൽ പൊലീസും വിശദമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. ജസ്ന എത്തിയെന്ന് തെളിയിക്കുന്ന ദൃശ്യമോ മറ്റു സാക്ഷിെമാഴികളോ ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് കോട്ടക്കുന്ന് പാർക്കിലെത്തിയ അന്വേഷണ സംഘം വിശദമായ അന്വേഷണം തുടങ്ങി. മാനേജറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സംഘം ശനിയാഴ്ചയും മലപ്പുറത്തുണ്ടാവും. സി.സി ടി.വി ദൃശ്യത്തിലുള്ള െപൺകുട്ടി ജസ്നയല്ലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
അത് ജസ്നയല്ല -പാർക്ക് മാനേജർമലപ്പുറം: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്ന മലപ്പുറം േകാട്ടക്കുന്ന് പാർക്കിൽ എത്തിയതായുള്ള പ്രചാരണം തെറ്റാണെന്ന് പാർക്ക് മാനേജർ. ജസ്നയാണെന്ന സംശയമുണ്ടായപ്പോൾ ഒരുദിവസം മുഴുവൻ ചെലവഴിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചു. അന്ന് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനോടും ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ പാർക്കിലെത്തിയത് ജസ്നയല്ലെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഫോേട്ടാ സഹിതം ചോദിച്ചപ്പോഴും സെക്യൂരിറ്റിക്കാരൻ ഇൗ വാദത്തിൽ ഉറച്ചുനിന്നതായി മാനേജർ അൻവർ പറഞ്ഞു. മേയ് മൂന്നിനാണ് ജസ്ന കോട്ടക്കുന്നിലെത്തിയതെന്ന് പ്രചാരണമുണ്ടായത്. മൂന്ന് ആൺകുട്ടികൾക്കൊപ്പം കണ്ട പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഇൗ വിവരം പാർക്ക് മാനേജറെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പ്രശ്നമൊന്നും ശ്രദ്ധയിൽപെട്ടില്ല. ഇവർക്കൊപ്പം മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നതായും മാനേജർ പറഞ്ഞു.
അത് ജസ്നയല്ല -പാർക്ക് മാനേജർ
മലപ്പുറം: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്ന മലപ്പുറം േകാട്ടക്കുന്ന് പാർക്കിൽ എത്തിയതായുള്ള പ്രചാരണം തെറ്റാണെന്ന് പാർക്ക് മാനേജർ. ജസ്നയാണെന്ന സംശയമുണ്ടായപ്പോൾ ഒരുദിവസം മുഴുവൻ ചെലവഴിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചു. അന്ന് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനോടും ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ പാർക്കിലെത്തിയത് ജസ്നയല്ലെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഫോേട്ടാ സഹിതം ചോദിച്ചപ്പോഴും സെക്യൂരിറ്റിക്കാരൻ ഇൗ വാദത്തിൽ ഉറച്ചുനിന്നതായി മാനേജർ അൻവർ പറഞ്ഞു. മേയ് മൂന്നിനാണ് ജസ്ന കോട്ടക്കുന്നിലെത്തിയതെന്ന് പ്രചാരണമുണ്ടായത്. മൂന്ന് ആൺകുട്ടികൾക്കൊപ്പം കണ്ട പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഇൗ വിവരം പാർക്ക് മാനേജറെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പ്രശ്നമൊന്നും ശ്രദ്ധയിൽപെട്ടില്ല. ഇവർക്കൊപ്പം മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നതായും മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.