കൊച്ചി: ഇന്ത്യയും കുവൈത്തും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടുന്നതോടെ സംസ്ഥാനത്തെ നാല് വിമാനത്താവളത്തിലേക്കും സര്‍വിസ് ആരംഭിക്കുമെന്ന് കുവൈത്തിലെ പ്രമുഖ എയര്‍ലൈനായ ജസീറ എയര്‍വേസിന്റെ സൗത്ത് ഏഷ്യ റീജനല്‍ മാനേജര്‍ റൊമാന പര്‍വി പറഞ്ഞു.
ജസീറ എയര്‍വേസിന്റെ ഇന്ത്യയിലെ സർവിസ് അഞ്ചുവര്‍ഷം പൂർത്തീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് നിലവിൽ ജസീറ എയര്‍വേസ് പ്രവര്‍ത്തനം നടത്തുന്നത്.
തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കുവൈത്തില്‍നിന്ന് കൊച്ചിയിലേക്കും ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍നിന്ന് കുവൈത്തിലേക്കും സര്‍വിസുണ്ട്. ഇതിന് പുറമെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലും സേവനമുണ്ടെന്നും റൊമാന പര്‍വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.