തിരുവനന്തപുരം: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ കോൺഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർഥി. ജെബി മേത്തറുടെ സ്ഥാനാർഥിത്വത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്ററായിരുന്ന ജെബി അടുത്തിടെയാണ് മഹിള കോൺഗ്രസ് അധ്യക്ഷയായത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലതിക സുഭാഷ് രാജിവെച്ച ഒഴിവിലാണ് അഡ്വ. ജെബി മേത്തർ മഹിള കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷയായത്. ബി.എ, എൽഎൽ.ബി ബിരുദധാരിയായ ജെബി 2016 മുതൽ നാലു വർഷം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2020 മുതൽ കെ.പി.സി.സി അംഗമാണ്. നിലവിൽ ആലുവ നഗരസഭ ഉപാധ്യക്ഷയാണ്.
ജെബി മേത്തർ ഉൾപ്പെടെ മൂന്നംഗ പാനലാണ് ഹൈകമാൻഡിന് കെ.പി.സി.സി കൈമാറിയിരുന്നത്. കെ.പി.സി.സി നിർവാഹകസമിതിയംഗം എം. ലിജു, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ എന്നിവരായിരുന്നു മറ്റു രണ്ടുപേർ.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർഥിയുടെ പേര് തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.