കൊച്ചി: ജെ.ഇ.ഇ (അഡ്വാൻസ്ഡ്) പരീക്ഷക്ക് തെറ്റായ അഡ്മിറ്റ് കാർഡ് അയച്ചതുമൂലം പരീക്ഷ എഴുതാൻ കഴിയാഞ്ഞത് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചയാൾക്ക് മതിയായ യോഗ്യതാ മാർക്കില്ലെന്ന് ജോയൻറ് അഡ്മിഷൻ ബോർഡ് ചെയർമാൻ, ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) തുടങ്ങിയവർ. അതിനാൽ, അഡ്മിറ്റ് കാർഡ് അയച്ചിട്ടില്ല.
അഡ്മിറ്റ് കാർഡ് എന്ന പേരിൽ കോടതിയിൽ ഹാജരാക്കിയത് യഥാർഥത്തിലുള്ളതല്ലെന്നും എൻ.ടി.എ അറിയിച്ചു. അഡ്മിറ്റ് കാർഡിൽ തെറ്റായി െസൻറർ രേഖപ്പെടുത്തിയതിനാൽ പരീക്ഷ എഴുതാനായില്ലെന്നും പരീക്ഷക്ക് മറ്റൊരു അവസരംകൂടി നൽകണമെന്ന് ആവശ്യപ്പെട്ടും അടൂർ ഏഴംകുളം സ്വദേശിയാണ് ഹരജി നൽകിയിരുന്നത്.
ഒക്ടോബർ മൂന്നിന് നടന്ന പരീക്ഷയെഴുതാൻ ഹരജിക്കാരന് ലഭിച്ച അഡ്മിറ്റ് കാർഡിൽ അടൂർ തേപ്പുപാറ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലാണ് സെൻറർ എന്നാണ് ഉണ്ടായിരുന്നത്. ഇതനുസരിച്ച് പരീക്ഷദിവസം രാവിലെ എത്തിയെങ്കിലും കോളജ് തുറന്നിട്ടുപോലുമുണ്ടായില്ല. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വീഴ്ചമൂലമാണ് സെൻറർ തെറ്റായി രേഖപ്പെടുത്തിയതെന്നായിരുന്നു ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.