യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥന സംഗമങ്ങള്‍ നിര്‍ത്തി

കൊച്ചി: വിവിധ സ്ഥലങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രാര്‍ഥനാ സംഗമങ്ങള്‍ കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയതായി യഹോവയുടെ സാക്ഷികള്‍. കേരളം, തമിഴ്നാട്, കര്‍ണാട സംസ്ഥാനങ്ങളില്‍ നടത്താനിരുന്ന പ്രാര്‍ഥനാ കൂട്ടായ്മയായ കിങ്ഡം ഹാള്‍സ് (രാജ്യ ഹാൾ) താത്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് വിശ്വാസി സമൂഹത്തിന്റെ ഇന്ത്യാ ഘടകം നിര്‍ദേശം നല്‍കിയത്.

പകരം ഓണ്‍ലൈനായി പ്രാര്‍ഥനാ കൂട്ടായ്മ സംഘടിപ്പിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതി വിലയിരുത്തി പ്രാര്‍ഥന സംഗമങ്ങളു​ടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും. കളമശ്ശേരിയിൽ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് രാജ്യഹാളുകൾ ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് യഹോവയുടെ സാക്ഷികളുടെ പ്രതിനിധി അറിയിച്ചു.

പള്ളിയോ പ്രാര്‍ഥനാലയങ്ങളോ ഇല്ലാത്ത യഹോവയുടെ സാക്ഷികള്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടുന്നതിനെയാണു കിങ്ഡം ഹാള്‍ എന്നുവിളിക്കുന്നത്.

അതിനിടെ, സ്​​ഫോ​ട​ന​മു​ണ്ടാ​യ ക​ള​മ​ശ്ശേ​രി​യി​ലെ സം​റ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ പ​രി​സ​ര​ത്ത്​ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ മ​റ്റ്​ വ​സ്തു​ക്ക​ളും ഉ​ട​മ​ക​ൾ​ക്ക്​ തി​രി​കെ ന​ൽ​കാൻ തുടങ്ങി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ പൊ​ലീ​സ് പൂ​ട്ടി സീ​ൽ ചെ​യ്തി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് കാ​റു​ക​ളും ബൈ​ക്കു​ക​ളു​മാ​ണ് ഇ​വി​ടു​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്.

പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തേ​ക്ക്​ ഓ​ടി​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ബാ​ഗു​ക​ളും അ​ട​ക്കം ഹാ​ളി​ന​ക​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത​റി​ക്കി​ട​ന്നി​രു​ന്നു. രേ​ഖ​ക​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​ന​ങ്ങ​ളും​ വി​ട്ടു​ന​ൽ​കി​ത്തു​ട​ങ്ങി. മ​റ്റു​ള്ള​വ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റും. യ​ഥാ​ർ​ഥ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ പ​രി​പാ​ടി​യു​ടെ മേ​ഖ​ല മേ​ധാ​വി തോ​മ​സ് ജോ​ണി​നെ ​പൊ​ലീ​സ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Jehovah's Witnesses suspends Kingdom Hall prayer meets in kerala tamil-nadu and karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.