കൊച്ചി: സ്വർണവ്യാപാരികൾ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്നു രാവിലെ മുതൽ നടക്കും. സ്വർണാഭരണങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വാങ്ങൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വർണവ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നത്.
ഹർത്താലിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. സ്വർണാഭരണ നിർമാതാക്കൾ, ഹാൾ മാർക്കിങ് സെന്‍ററുകൾ, റിഫൈനറികൾ, ഡൈ വർക്കിങ് സെന്‍ററുകൾ തുടങ്ങിയ സ്ഥാപനങ്ങളും ഹർത്താലിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.