മാള: കോട്ടമുറി പ്രദേശത്ത് വീട്ടിൽ നിന്ന് 2.18 ലക്ഷത്തിന്റെ ആഭരണങ്ങളും പണവും കവർന്നു. കോട്ടമുറി വടക്കൻ വീട്ടിൽ ഇട്ടീരയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവർച്ച നടന്നത്. വീട്ടുകാർ ഉറങ്ങി കിടക്കവേയാണ് കവർച്ച നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഈ വീട്ടിൽ പെയിന്റിങ് പ്രവർത്തികൾ നടന്നിരുന്നു. അതിനാൽ ജനലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കള ജനലിലൂടെ കൈയെത്തിച്ച് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്. തുടർന്ന് അലമാര തകർത്ത് ഉള്ളിലുണ്ടായിരുന്ന ആഭരണങ്ങളും പണവും കവർന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.