സഹപ്രവര്‍ത്തകൻെറ വെടിയേറ്റു മരിച്ച ജവാൻെറ മൃതദേഹം നാട്ടിലെത്തിച്ചു

നെടുമ്പാശേരി: ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകൻെററെ വെടിയേറ്റു മരിച്ച സി.ആർ.പി.എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആലുവ മുപ്പത്തടം സ്വദേശി ഷാഹുല്‍ ഹര്‍ഷൻെറ മൃതദേഹം നാട്ടിലെത്തിച്ചു.

കുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, അസി.കമാൻഡൻറ് വിക്രമം സാഹാറൻ (CSF), സി.ആർ.പി.എഫ് അസി. കാമാനഡൻറ് പ്രദീപ് വി.കെ, ഡെപ്യൂട്ടി കളക്റ്റർ എബ്രഹാം എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റു വാങ്ങിയത്.

മൃതദേഹം കടങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിൽ പൊതു ദർശനത്തിന് വച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്കാരം ഇടയാർ പൊതുശ്മശാനത്തിൽ നടക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബൊക്കാറോയില്‍ വെച്ചാണ് ഷാഹുല്‍ ഹര്‍ഷന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന എസ്.എെയും വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഷാഹുലിന് നേരെ വെടിയുതിര്‍ത്ത സൈനികനും പരിക്കേറ്റിട്ടുണ്ട്. മദ്യലഹരിയില്‍ നിറയൊഴിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് സി.ആർ.പി.എഫ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അച്ഛൻ: ബാലൻ, അമ്മ: ലീല, സഹോദരി: ഷാ ബർഷ.

Tags:    
News Summary - Jharkhand CRPF jawan Shahul Harshan deadbody reached kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.